Monday, February 5, 2007

സ്വപ്നങ്ങള്‍

സ്വപ്നത്തിലെങ്കിലും ഒരു സ്വപ്നം കാണാത്തവര്‍ ഉണ്ടാവില്ല.
ഒരു സ്വപ്നം യാഥാര്‍ത്ഥ്യം ആയെങ്കിലെന്നും
ഒരു യാഥാര്‍ത്ഥ്യം സ്വപ്നം ആയെങ്കിലെന്നും നാം ചിന്തിക്കാറുണ്ട്.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പേടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സ്വപ്നങ്ങള്‍...

ഇനിയും പൂര്‍ണ്ണമായ് നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത സ്വപ്നങ്ങള്‍ എന്ന പ്രതിഭാസം.

സ്നേഹിത മുതല്‍ ഡിങ്കന്റെ കൂടെ പറന്നു നടക്കുന്ന വരെ എന്തെല്ലാം സ്വപ്നങ്ങള്‍...
ഈ പരിധിയില്ലായ്മയാണു സ്വപ്നങ്ങളെ ഏറ്റവും മനോഹരങളാക്കുന്നത്.

ഇവിടെ നമുക്കു സ്വപ്നങ്ങളൊക്കെയും പങ്കു വയ്കാം.. തലേന്നു കണ്ട വിവിധ രസങ്ങളായ സ്വപ്നങ്ങള്‍...

പ്രാവീണ്യമുള്ളവര്‍ക്കു അതു നിര്‍വ്വചിക്കുകയും ആവാം.

പക്ഷെ എനിക്ക് നിങ്ങളെ സ്വപ്നത്തിലേയ്ക്ക് കൂട്ടികെണ്ട് പോകുവാന്‍ കഴിയില്ലാ...
എന്നാലോ നിങ്ങളറിയാതെ തന്നെ നിങ്ങള്‍ ഞാന്‍ കാണുന്ന സ്വപനത്തില്‍ ഉണ്ടാവാം....

സ്വപ്നലോകത്തേക്കു സ്വാഗതം...(കടന്നു വരില്ലെ)

5 comments:

കരീം മാഷ്‌ said...

സ്വപ്നം കാണാന്‍ ഞാന്‍ റെഡി!
നിങ്ങലോ?
ഭാസുര ഭാരതത്തെ സ്വപ്നം കാണണമെന്നു രാഷ്ട്രപതി കലാം!
സ്വപ്നം കാണണമെങ്കില്‍ ഉറങ്ങണമെന്നു കളാസ്സില്‍ പിള്ളേര്‍!
ഞാന്‍ ക്ലാസ്സിലിരുന്നു ഉറക്കം തൂങ്ങുന്ന കുട്ടികളെ ഞാന്‍ എങ്ങനെ ശിക്ഷിക്കും?

തമാശ,തമാശ,തമാശ.

ഇളംതെന്നല്‍.... said...

ഞാനുമുണ്ട് സ്വപ്നം കാണാന്‍.........

susha said...

i am a dreamer 24 hours...day dreaming and in the night also i dream..and to an extend it is my dreams which pushes me forward in my life....to achieve my goals...i am also there..good theme

Sapna Anu B.George said...

ദാ കടന്നു വന്നു സ്വപ്നം, ഇതില്‍ക്കുടുതല്‍ ഇനി എന്തു വേണം, സ്വപ്നങ്ങളും പേറി സ്വപ്ന‍ എത്തി.‍

മയൂര said...

ഒരു സ്വപ്‌നത്തില്‍ ചിറകിലേറി ഞാനും ഇവിടെത്തി...ഇവിടെ കണ്ട വര്‍ണ്ണരാജിക്കള്‍ ഇഷ്‌ടമായി....