Thursday, February 8, 2007

ഞാന്‍ കേട്ട കഥ

ഒരിക്കല്‍ ഒരു പോകറ്റടികാരന്‍ ഗിന്നസ്സ്‌ ബുക്കിന്‌ കത്തെഴുതി."ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ പോകറ്റടികാരന്‍.എന്റെ പേര്‌ ഗിന്നസ്സ്‌ ബുക്കില്‍ ചേര്‍കണം".ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.കത്ത്‌ കിട്ടിയ ഗിന്നസ്സ്‌ ബുക്ക്‌ അധികൃധര്‍ തിരിച്ച്‌ കത്തെഴുതി."ഇതേ കാര്യം പറഞ്ഞ്‌ മറ്റൊരു സ്‌ത്രീയും ഞങ്ങള്‍ക്ക്‌ കത്തെഴുതിയിട്ടുണ്ട്‌.അതുകൊണ്ട്‌ ഒരു മത്സരം നടത്തിയിട്ട്‌ വിജയ്ക്കുന്ന ആളെ മാത്രമെ ഞങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ പറ്റൂ".

അങ്ങനെ മത്സര ദിവസം വന്നു.ആള്‍ കൂട്ടം നിറഞ്ഞ ഒരു മൈദാനത്ത്‌ നിന്ന് പോകറ്റടിക്കണം.ആദ്യം പോകറ്റടിച്ച്‌ തിരിച്ചെത്തുന്ന ആളാണ്‌ വിജയി.നമ്മുടെ കഥാനായകനും കഥാനായികയും കറങ്ങിതിരിഞ്ഞ്‌ അവസാനം കഥനായകന്‍ കൈയ്യിട്ടത്‌ കഥാനായിയുടെ ബാഗിലും,കഥാനായിക കൈയ്യിട്ടത്‌ കഥാനായകന്റെ പോകറ്റിലും.

കഥ ഇങ്ങനെ റൂട്ട്‌ മാറിയപ്പൊ ഗിന്നസ്സ്‌ ബുക്കിന്റെ അധികൃധര്‍ ഒരു ഐഡിയ പറഞ്ഞു."നിങ്ങള്‍ തമ്മില്‍ വിവാഹം കഴിക്ക്‌.നിങ്ങളുടെ കുട്ടിയെ നമുക്ക്‌ ലോകത്തിലെ ഏറ്റവും വലിയ പോക്കറ്റടിക്കാരനാക്കാം
അങ്ങനെ വിവാഹം നടന്നു കുട്ടീ ജനിച്ചു.പക്ഷെ തല്ലികൊന്നലും കുട്ടി വലത്തേ കൈ തുറക്കില്ല.ഡോക്ടര്‍മാര്‍ പടിച്ച പണി പതിനെട്ടും നോക്കി.കുട്ടി കൈ തുറക്കുന്നില്ല.വന്ന് വന്ന് 'പിള്ളേടെ തള്ളക്ക്‌'നൊസ്സ്‌ പോലെ ആയി.ചുരിക്കി പറഞ്ഞാ രണ്ടു പേരും കറങ്ങിതിരിഞ്ഞ്‌ ഒരു സൈക്യാട്ടിസ്റ്റിന്റെ അടുതെത്തി.രണ്ടു പുള്ളങ്ങളുടേം ഹിസ്‌റ്ററി മൊത്തം കേട്ട പുള്ളി കുട്ടിയുടെ മുന്നില്‍ ഒരു സ്വര്‍ണമാലയെടുത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും അട്ടാന്‍ തുടങ്ങി.കുട്ടി മാലേ തന്നെ കുറേ നേരം നോക്കി കിടന്നു. എന്നിട്ട്‌ ചാടി ഒരു പിടുത്തമാണ്‌.മാല പിടിക്കാന്‍ കുട്ടി കൈ തുറന്നപ്പൊ കൈയ്യിന്ന് എന്തോ വീണു.നോക്കിയപ്പൊ പ്രസവമെടുക്കാന്‍ വന്ന സിസ്റ്ററുടെ മോതിരം..............


ഈ കഥയ്ക്ക് ഞാന്‍ ആരോടാണ് നന്ദി പറയുക എന്ന് എനിക്കറിയില്ലാ...

Monday, February 5, 2007

സ്വപ്നങ്ങള്‍

സ്വപ്നത്തിലെങ്കിലും ഒരു സ്വപ്നം കാണാത്തവര്‍ ഉണ്ടാവില്ല.
ഒരു സ്വപ്നം യാഥാര്‍ത്ഥ്യം ആയെങ്കിലെന്നും
ഒരു യാഥാര്‍ത്ഥ്യം സ്വപ്നം ആയെങ്കിലെന്നും നാം ചിന്തിക്കാറുണ്ട്.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പേടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സ്വപ്നങ്ങള്‍...

ഇനിയും പൂര്‍ണ്ണമായ് നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത സ്വപ്നങ്ങള്‍ എന്ന പ്രതിഭാസം.

സ്നേഹിത മുതല്‍ ഡിങ്കന്റെ കൂടെ പറന്നു നടക്കുന്ന വരെ എന്തെല്ലാം സ്വപ്നങ്ങള്‍...
ഈ പരിധിയില്ലായ്മയാണു സ്വപ്നങ്ങളെ ഏറ്റവും മനോഹരങളാക്കുന്നത്.

ഇവിടെ നമുക്കു സ്വപ്നങ്ങളൊക്കെയും പങ്കു വയ്കാം.. തലേന്നു കണ്ട വിവിധ രസങ്ങളായ സ്വപ്നങ്ങള്‍...

പ്രാവീണ്യമുള്ളവര്‍ക്കു അതു നിര്‍വ്വചിക്കുകയും ആവാം.

പക്ഷെ എനിക്ക് നിങ്ങളെ സ്വപ്നത്തിലേയ്ക്ക് കൂട്ടികെണ്ട് പോകുവാന്‍ കഴിയില്ലാ...
എന്നാലോ നിങ്ങളറിയാതെ തന്നെ നിങ്ങള്‍ ഞാന്‍ കാണുന്ന സ്വപനത്തില്‍ ഉണ്ടാവാം....

സ്വപ്നലോകത്തേക്കു സ്വാഗതം...(കടന്നു വരില്ലെ)

രാശിചക്രം


ആഗോള മദ്ധ്യ രേഖയുടെ സമീപത്തുള്ള നക്ഷത്രരാശികളെ ആണ്‌ രാശി ചക്രം എന്ന്‌ പറയുന്നത്‌. സൂര്യ രാശി എന്നും ഇതിനു പേരുണ്ട്‌. ഇംഗ്ലീഷില്‍ സോഡിയാക് (zodiac) എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണല്ലോ. നമ്മുടെ പൂര്‍വികര്‍ ഈ രാശിചക്രത്തെ 30° വീതമുള്ള 12 തുല്ല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു. മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു. ഖഗോളം ഭൂമിയുടെ ചുറ്റും തിരിയുമ്പോൾ 30 ദിവസത്തോളം സൂര്യന്‍ ഈ 12 രാശികളില്‍ ഒന്നിന്റെ ഉള്ളില്‍ ആയിരിക്കും. അപ്പോള്‍ ആ മാസത്തെ നമ്മള്‍ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സൂര്യന്‍ ഇപ്പോള്‍ ചിങ്ങം രാശിയില്‍ ആണ്‌ എന്നാണ്‌.

രാശിചക്രത്തിലെ നക്ഷത്രരാശികള്‍:-

ചിങ്ങം(Leo)
കന്നി(Virgo)
തുലാം(Libra)
വൃശ്ചികം(Scorpius)
ധനു(Sagittarius)
മകരം(Capricornus)
കുംഭം(Aquarius)
മീനം(Pisces)
മേടം(Aries)
ഇടവം(Taurus)
മിഥുനം(Gemini)
കര്‍ക്കടകം(Cancer)

കടപ്പാട് സിനില്‍